തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സീറ്റു വിഭജനത്തിലേക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്കും കടന്ന് മുന്നണികള്‍. ഇടതു മുന്നണി സീറ്റുവിഭജനം ഈ മാസം അവസാനം പൂര്‍ത്തിയാകും. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കും. യുഡിഎഫും എന്‍ഡിഎയും വൈകാതെ സീറ്റുവിഭജനത്തിലേക്ക് കടക്കും.
ഇടതു മുന്നണി പ്രകടനപത്രികയ്ക്ക് അടുത്തയാഴ്ചയോടെ അംഗീകാരം നല്‍കും. ജോസ് കെ. മാണിയുടെ വരവ് എല്‍ഡിഎഫിന് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാനാണ് യുഡിഎഫ് തീരുമാനം. എല്‍ഡിഎഫ് ആകട്ടെ ജമാഅത്തെ ഇസ്ലാമി ബന്ധം യുഡിഎഫിനെതിരായ പ്രചരണായുധമാക്കി മാറ്റാനുള്ള നീക്കത്തിലാണ്. നവംബര്‍ 5ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.