ന്യൂഡല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഡല്‍ഹി കേജരിവാള്‍ സര്‍ക്കാരും. ഡല്‍ഹി കൊറോണ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ വിശദാംശങ്ങള്‍ അറിയുന്നതിനാണ് ആപ്പ്.
കോവിഡ് രോഗികള്‍ക്ക് ആശുപത്രി സൗകര്യങ്ങളുടെ വിവരങ്ങള്‍ അപ്ലിക്കേഷനിലൂടെ ലഭിക്കുമെന്ന് കേജരിവാള്‍ പറഞ്ഞു. കൊറോണ വലിയ തോതില്‍ വ്യാപിച്ച നിരവധി സ്ഥലങ്ങളുണ്ട്. കിടക്കകള്‍, വെന്റിലേറ്ററുകള്‍, ഐസിയു എന്നിവയുടെ അഭാവം മൂലം ധാരാളം മരണങ്ങള് ഉണ്ടായി. ഡല്‍ഹിയില്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്-മുഖ്യമന്ത്രി അറിയിച്ചു.
സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ 6,731 കിടക്കകള്‍ ലഭ്യമാണെന്നും അതില്‍ 4,100 കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എന്നാല്‍ ആളുകള്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ല. സര്‍ക്കാര്‍ ആപ്പ് ആരംഭിക്കുകയാണ്. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ലഭ്യമായ എല്ലാ കിടക്കകളുടെയും വിശദാംശങ്ങള്‍ ഇതിലുണ്ട്- കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു