കാർഷിക നിയമങ്ങൾക്കെതിരെ നാളെ നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ തടഞ്ഞ് പൊലീസ്. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിൽവച്ചാണ് കർഷകരെ പൊലീസ് തടഞ്ഞത്.

അതിർത്തിയിൽ പൊലീസിനൊപ്പം സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. ജയ്പൂർ-ഡൽഹി ദേശീയപാത അടച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആയിരത്തിൽപരം കർഷകർ റോഡ് ഉപരോധിക്കുകയാണ്.

അതേസമയം, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്മിനർ സിം​ഗ് ജാഖർ രാജിവച്ചു. ഡൽഹിയിലെത്തി സമരത്തിന്റെ ഭാ​ഗമാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.