കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഇനി മുതല്‍ ആര്‍ടി ഓഫീസില്‍ കയറി ഇറങ്ങേണ്ട. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അധികൃതര്‍ പുതിയ ഓണ്‍ലെെന്‍ സംവിധാനം കൊണ്ടുവന്ന് വ്യക്തമാക്കിയത്. parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലാത്ത സേവനങ്ങളാണ് പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന സാധ്യമാക്കുന്നത്.

നിലവിലുള്ള ലൈസന്‍സും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അടക്കമുള്ള രേഖകള്‍ ഒറിജിനല്‍ തന്നെ അപ്‌ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കണം. മേല്‍വിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പൊ ആണ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടത്.