കോട്ടയം: താഴത്തങ്ങാടിയില്‍ ഭര്‍ത്താവിനെ ആക്രമിച്ച ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി സമീപവാസിയും അടുത്തറിയുന്നയാളും. കൊല്ലപ്പെട്ട താഴത്തങ്ങാടി ഷാനിമന്‍സിലില്‍ ഷീബ(60)യും ഭര്‍ത്താവും സാലിയുമായി നല്ല പരിചയത്തിലുള്ളയാളാണ് കൊലയാളിയായ 23കാരന്‍ ബിലാല്‍. പലപ്പോഴും ഇയാളെ സാമ്ബത്തികമായി ഇവര്‍ സഹായിക്കുകയും ചെയ്തിരുന്നു. ഷീബ നല്‍കിയ ചായ കുടിച്ചശേഷമാണ് ഇയാള്‍ അവരെ ആക്രമിച്ചത്. ഇവരുടെ ഡ്രൈവറായും സഹായത്തിനെത്തുമായിരുന്ന ഇയാള്‍ മുമ്ബ് കോട്ടയം നഗരത്തിലെ ഭക്ഷണശാലകളില്‍ പാചകക്കാരനായിരുന്നു. അടുത്തകാലത്ത് എറണാകുളം കേന്ദ്രീകരിച്ച് ഡ്രൈവറായി ജോലി നോക്കിയിരുന്നു