ന്യുയോര്‍ക്ക് ∙ നീലമ്പേരൂര്‍ ഏലാംകുളം കുടുംബാംഗം ഡോ. എ.സി. തോമസ് (86) ലോങ് ഐലന്‍ഡില്‍ അന്തരിച്ചു. സൈക്കാട്രിസ്റ്റ് ആയിരുന്നു. ആദ്യം പില്‍ഗ്രിം സൈക്കാട്രിക്ക് സെന്ററിലും പിന്നീട് സ്വന്തമായും പ്രാക്ടീസ് നടത്തി

ഭാര്യ മറിയാമ്മ തോമസ് കല്ലിശേരി താമരപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ചെറി, പെന്നി, ദിലീപ്. മരുമകള്‍: സിന്ധു കൈപ്പകശേരില്‍. കൊച്ചുമക്കള്‍: ജൂലിയാന, ഏഞ്ചലിന തോമസ്, സിയെറ, സാക്കരി, ഐസക്ക് തോമസ്, ഇസബെല്ല ഡ്രഗൊസ്.

സഹോദരങ്ങൾ: ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന പരേതനായ എ.സി. കുരുവിള, പരേതരായ എ.സി. കുര്യാക്കോസ് (അഡ്വക്കറ്റ്), എ.സി. സക്കറിയ (എഞ്ചിനീയര്‍), മറിയക്കുട്ടി തുരുത്തിത്തറ, ചിന്നമ്മ മണിമലേത്ത്.

പൊതുദര്‍ശനം: മേയ് 28 വെള്ളി 3 മുതല്‍, 5.30 വരെയും 7 മുതല്‍ 9 വരെയും: ഫ്രെഡറിക്ക് ജെ. ചാപെയ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോം, 200 ഈസ്റ്റ് മെയിന്‍ സ്റ്റ്രീറ്റ്, ഈസ്റ്റ് ഐലിപ്പ്, ന്യു യോര്‍ക്ക്11730

സംസ്കാരം മേയ് 29 രാവിലെ 10.15 ന് ഓക്ക്‌വുഡ് സെമിത്തേരി, ബ്രെന്റ് വുഡ് റോഡ് ആന്‍ഡ് മോടിഫ് ബുലവര്‍ഡ്, ബേയ് ഷോര്‍, ന്യുയോര്‍ക്ക് 11706