വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി. അദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് ഫിസിഷ്യന്‍ അറിയിച്ചു. അദ്ദേഹത്തിന് ഇനി തെരഞ്ഞെടുപ്പ് കാംപെയ്നുകളില്‍ പങ്കെടുക്കാമെന്നും ഫിസിഷ്യന്‍ ഡോ. സീന്‍ കോണ്‍ലി പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് തനിക്കും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ് ടെസ്റ്റ് നടത്തിയെന്നും വൈറസ് ബാധയുണ്ടെന്നും ട്രംപ് പറഞ്ഞത്.
തുടര്‍ന്ന് വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.