ന്യൂഡല്‍ഹി: ഡോക്​ടര്‍മാര്‍ക്കെതിരായ ആക്രമണം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന്​ ഐ.എം.എ. കോവിഡിനെ കുറിച്ച്‌​ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയാണെന്നും ഐളഎം.എ വ്യക്​തമാക്കി. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിര പ്രവര്‍ത്തകരായ ഡോക്​ടര്‍മാര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും ഐ.എം.എ വ്യക്​തമാക്കി.

കോവിഡ്​ ബാധിച്ച്‌​ ഏ​കദേശം 1400ഓളം ഡോക്​ടര്‍മാര്‍ മരിച്ചുവെന്ന ഐ.എം.എ പറഞ്ഞു. അതേസമയം, വ്യാജ വാര്‍ത്തകള്‍ക്കെതിരെയും പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാവണമെന്ന്​ ഏജന്‍സി ആവശ്യപ്പെട്ടു. ചില ആളുകള്‍ വാക്​സി​െന്‍റ വിശ്വാസ്യതയെ സംബന്ധിച്ച്‌​ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന്​ ഐ.എം.എ ആരോപിച്ചു.
അസമില്‍ ഡോക്​ടര്‍ ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ ദിവസമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതിന്​ പിന്നാലെയാണ്​ ഡോക്​ടര്‍മാര്‍ക്കെതിരായ അ​തിക്രമങ്ങളില്‍ മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട്​ ഐ.എം.എ രംഗത്തെത്തിയത്​.