കേരളത്തിലെ വിവിധ രൂപതകളിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഉപയോഗിക്കാനുള്ള വൈസര്‍ ഷീല്‍ഡ് ഫേസ് മാസ്‌ക് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയും യുഎസിലെ പിഎസ്ജി ഗ്രൂപ്പ് സിഇഒയുമായ ജിബി പാറയ്ക്കലും സംയുക്തമായി വിതരണം ചെയ്തു.
സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ മിഷന്‍ മെഡിക്കല്‍ കോളേജില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു.
ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും ഡയറക്ടര്‍ ഫാ. ജിയോ കടവിയും ചേര്‍ന്ന് ആര്‍ച്ച് ബിഷപ്പിനു മാസ്‌കുകള്‍ കൈമാറി. ആര്‍ച്ച് ബിഷപ്പ് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ പേരാമംഗലത്തിനു മാസ്‌കുകള്‍ കൈമാറി. രൂപത പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം, ഗ്ലോബല്‍ സെക്രട്ടറി തൊമ്മി പിടിയത്ത്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് സിഇഒ ഡോ. ബെന്നി ജോസഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആന്‍ഡ്രൂസ് കാക്കനാട്ട്, ഡോ. ബിന്‍സ് എം. ജോണ്‍, ജോണ്‍സണ്‍ ജോര്‍ജ്, റിന്‍സണ്‍ മണവാളന്‍ എന്നിവര്‍ സംസാരിച്ചു.