ഡെല്‍റ്റ വകഭേദം രണ്ട് ഡോസ് വാക്സിനെടുത്തവരെയും ബാധിക്കാന്‍ സാധ്യത.വിവിധ രാജ്യങ്ങളില്‍ ചികിത്സയിലുള്ളവരില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍.
അതേസമയം വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ ഡെല്‍റ്റ വകഭേദമുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വാക്സിനെടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്ബോള്‍ വളരെ കുറവാണ്.
വാക്സിനെടുക്കുന്നതിലൂടെ കൊവിഡിന്റെ ഏത് വകഭേദമാണെങ്കിലും അതുവഴിയുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുമെന്നാണ് വിവിധ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.