കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ മകളുടെ വിവാഹം നിശ്ചയിച്ചു. കഫേ കോഫി ഡെ സ്ഥാപകന്‍ സിദ്ധര്‍ത്ഥയുടെ മകന്‍ അമര്‍ത്യയാണ് ഐശ്വര്യയുടെ വരന്‍ ആവാന്‍ പോകുന്നത്.
എഞ്ചിനിയറിംഗ് ബിരുദധാരിയായ ഐശ്വര്യ ഡി കെയാണ് ശിവകുമാറിന്‍റെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനിയറിംഗിന്‍റെ ഭരണച്ചുമതല നിര്‍വ്വഹിക്കുകയാണ്. സിദ്ധാര്‍ത്ഥയുടെ മരണ ശേഷം അമ്മ മാളവികയ്ക്കൊപ്പം ബിസിനസ് നോക്കിനടത്തുന്നത് അമര്‍ത്യയാണ്. കര്‍ണാടക മുന്‍മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകളാണ് അമര്‍ത്യയുടെ അമ്മ മാളവിക. അമര്‍ത്യയുടെയും ഐശ്വര്യയുടെയും വിവാഹം സിദ്ധാര്‍ത്ഥ ജീവിച്ചിരിക്കെ തന്നെ നിശ്ചയിച്ചതായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ അകാലവിയോഗം കാരണം വിവാഹം നീട്ടിവയ്ക്കുകയായിരുന്നുവെന്നും ശിവകുമാര്‍ പറഞ്ഞു.