മിഷിഗൺ: ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് കൺവൻഷൻ ഒക്ടോബർ 23 മുതൽ 25 വരെ സൂം സംവിധാനത്തിലൂടെ നടത്തപ്പെടും. ഒക്ടോബർ 23 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് പ്രശസ്ത കൺവൻഷൻ പ്രാസംഗികൻ റവ. പി. കെ. സക്കറിയ പ്രസംഗിക്കും. ഒക്ടോബർ 24 ശനിയാഴ്ച റവ. ലാറി വർഗ്ഗീസ് വചന ശുശ്രൂഷ നിർവഹിക്കും. ഒക്ടോബർ 25 കുടുംബ സമർപ്പണദിന ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുർബാനക്ക് ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. വർഗ്ഗീസ് തോമസ് നേതൃത്വം നൽകും. തുടർന്ന് റവ. പി. കെ. സക്കറിയ കൺവൻഷൻ സമാപന സന്ദേശം നൽകും. ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് ക്വയർ അംഗങ്ങൾ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. കോവിട് മഹാമാരിയുടെ കാലത്ത് ഓൺലൈൻ സംവിധാനത്തിലുടെ നടത്തപ്പെടുന്ന കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡിട്രോയിറ്റ് മാർത്തോമ്മാ പാരിഷ് ചുമതലക്കാർ അറിയിച്ചു.
Zoom meeting ID: 81166791004 Password: 926644