മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന നിരവധി സിനിമ താരങ്ങളെ നമുക്കറിയാം. എന്നാല്‍ നടന്‍ പൃഥ്വിരാജും നിര്‍മാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും അതില്‍ നിന്നും വ്യത്യസ്തരാണ്. വളരെ വിരളമായേ ഇരുവരും മകള്‍ അല്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയും ആണ് ഇരുവരും.

ഇത്തവണ തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച്‌ കടലില്‍ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. സണ്‍ഡേ ഫണ്‍ഡേ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

 

 

ഇതേ ചിത്രം പൃഥ്വിയും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്തത്തില്‍ മാസ്കും സണ്‍ഗ്ലാസും വച്ച്‌ പതിവ് പോലെ സ്റ്റൈലന്‍ ലുക്കിലാണ് പൃഥ്വി.

 

 

അല്ലിമോള്‍ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. പതിവുപോലെ മുഖം ഇല്ല അല്ലിയുടെ മുഖം കാണാന്‍ സാധിക്കില്ല.

വാഗമണില്‍ അവധി ആഘോഷിക്കുന്ന പൃഥ്വിയുടേയും അല്ലിയുടേയും ചിത്രം കഴിഞ്ഞദിവസം സുപ്രിയ പങ്കുവച്ചിരുന്നു.

 

 

സെപ്റ്റംബര്‍ എട്ടിന് അല്ലിയുടെ ആറാം പിറന്നാളാണ്. അന്നെങ്കിലും അല്ലിയുടെ മുഖം കാണാനാകും എന്ന പ്രതീക്ഷയിലാണ് പൃഥ്വിയുടെ ആരാധകര്‍. കഴിഞ്ഞ പിറന്നാളിനും പൃഥ്വിയും സുപ്രിയയും അല്ലിയുടെ ചിത്രം പങ്കുവച്ചിരുന്നു.

 

 

 

വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. അല്ലിമോളുടെ മുഖം കാണിക്കുന്ന ചിത്രം പോലും പൃഥ്വി രണ്ട് വര്‍ഷം മുമ്ബ് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.