ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ഡല്‍ഹി റിസര്‍ച്ച്‌ ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികളുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

സൈനികാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സൈനികരും വിരമിച്ച സൈനികരും ഉള്‍പ്പടെ 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓങ്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ് ഇവര്‍. ഇവരെ ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

ANI

@ANI

24 patients, including serving & retired military personnel & dependents, admitted in Army Hospital (Research and Referral) all from Oncology Department have tested positive for the virus and shifted to Base Hospital in Delhi Cantt: Colonel Aman Anand, Army Spokesperson https://twitter.com/ANI/status/1257599199543205889 

ANI

@ANI

24 people have tested positive for #COVID19 in Indian Army’s Research and Referral Hospital in Delhi. Results of more patients in the hospital are awaited: Army sources

69 people are talking about this