മ​ല​പ്പു​റം: ട്രി​പ്ള്‍ ലോ​ക്​​ഡൗ​ണ്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ക​ട​ക​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ പൊ​ലീ​സ്​ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ആ​ശ​യ​കു​ഴ​പ്പ​മെ​ന്ന്​ വ്യാ​പാ​രി​ക​ള്‍.

സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ പൊ​തു നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കു​ന്ന ശ​ബ്​​ദ സ​ന്ദേ​ശ​ങ്ങ​ളി​ലാ​ണ്​​ വ്യാ​പാ​രി​ക​ള്‍​ക്ക്​ വ്യ​ക്ത​ത കു​റ​വ്. ഒാ​രോ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ലും ഏ​കീ​ക​ര​ണ​മി​ല്ലെ​ന്നാ​ണ് പ്രാ​ധ​ന​ ആ​ക്ഷേ​പം. ട്രി​പ്​​ള്‍ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ല്‍ ന​ല്‍​കു​ന്ന മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പൊ​ലീ​സ്​ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളും പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ന്ന്​ വ്യാ​പാ​രി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. പെ​െ​​ട്ട​ന്ന്​ കേ​ടു​വ​രു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ പൂ​ട്ടി​യി​ടു​ന്ന​ത്​ ക​ച്ച​വ​ട​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്.

കോ​വി​ഡ്​ വ്യാ​പ​നം ചെ​റു​ക്കാ​ന്‍ വ്യാ​പാ​ര സ​മൂ​ഹം സ​ര്‍​ക്കാ​റി​നൊ​പ്പം ചേ​ര്‍​ന്ന്​ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ല്‍ വ്യാ​പാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളി​ല്‍ വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​െ​ട പ്ര​തി​നി​ധി​ക​​ളെ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​താ​ണ്​ പ​ല ആ​ശ​യ​കു​ഴ​പ്പ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്ന​തെ​ന്നും​ കേ​ര​ള​ വ്യാ​പാ​രി വ്യാ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ പി. ​കു​ഞ്ഞാ​വു​ഹാ​ജി പ​റ​ഞ്ഞു.

പ​ച്ച​ക്ക​റി ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ക​ച്ച​വ​ടം ചെ​യ്യു​േ​മ്ബാ​ള്‍ റോ​ഡി​െന്‍റ ഒ​രു വ​ശ​ത്തു​ള്ള ക​ട​ക​ള്‍ എ​ന്ന രീ​തി​യി​ല്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ ഉ​ചി​ത​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ന​ട​പ്പാ​ക്കു​ക​യെ​ന്നും വ്യാ​പാ​രി​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. കെ​ണ്ട​യ്​​ന്‍​മെന്‍റ്​ സോ​ണു​ക​ളി​ല്‍ അ​ത്യാ​വ​ശ്യ യാ​ത്ര മാ​ത്ര​മേ അ​നു​വ​ദി​ക്കൂ​വെ​ന്നും ഒ​രാ​ഴ​്​​ച​ത്തേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ച്‌​ വാ​ങ്ങി​വെ​ക്കാ​ന്‍ ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.