ഇന്നലെ നടന്ന ടോക്യോ ഒളിമ്ബിക്‌സ് വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ചൈനക്ക് സ്വര്‍ണം. ഇന്നലെ നടന്ന ഫൈനലില്‍ രണ്ട് ചൈനീസ് താരങ്ങള്‍ ആണ് ഏറ്റുമുട്ടിയത്. മത്സരത്തില്‍ ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്ബര്‍ താരം തായി സു യിംഗിനെ ചൈനയുടെ ചെന്‍ യൂ ഫേ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു വിജയം.
81 മിനിറ്റ് നീണ്ട് നിന്ന മത്സരത്തില്‍ മൂന്ന് സീറ്റിലും രണ്ട് താരങ്ങളും ഒപ്പത്തിനൊപ്പം ആയിരുന്നു. ചെന്‍ ആദ്യ ഗെയിം നേടിയപ്പോള്‍ രണ്ടാം സെറ്റ് ചെന്‍ യൂ നേടി. നിര്‍ണായക മൂന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടന്നത്.



