ടൊ​റൊ​ന്‍റോ: പൂ​വും പൂ​ക്ക​ള​വും പൂ​വി​ളി​യു​മാ​യി ടൊ​റോ​ന്‍റോ സോ​ഷ്യ​ല്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖി​യ​ത്തി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ചു. മി​സി​സാ​ഗ​യി​ലു​ള്ള മെ​ഡോ​വെ​യി​ല്‍ പാ​ര്‍​ക്കി​ല്‍ വ​ച്ചു ഓ​ഗ​സ്റ്റ് 29 ഉ​ത്രാ​ടം നാ​ളി​ല്‍ ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ ക്ല​ബ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഓ​ണ​ക്കോ​ടി​ക​ള്‍ ഉ​ടു​ത്തു കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു ആ​ഘോ​ഷ​ങ്ങ​ളി​ല്‍ സ​ന്തോ​ഷ​പൂ​ര്‍​വം പ​ങ്കു​ചേ​ര്‍​ന്നു.

ഓ​ണ പൂ​ക്ക​ള​വും ഓ​ണ സ​ദ്യ​യും തു​ട​ര്‍​ന്ന് കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യി ന​ട​ത്തി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഓ​ണ​ക്ക​ളി​ക​ളും പ​രി​പാ​ടി​ക​ള്‍ ആ​ന​ന്ദ​പ്ര​ദ​മാ​ക്കി. ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​നു മു​ള​യാ​നി​ക്ക​ല്‍ , സെ​ക്ര​ട്ട​റി മോ​ന്‍​സി തോ​മ​സ് , വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജോ മ​ങ്ങാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ബി​ള്‍ നീ​രാ​ട്ടു​പാ​റ ,ട്രെ​ഷ​റെ​ര്‍ ഷി​ബു എ​ബ്ര​ഹാം, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്സാ​യ ഷെ​ല്ലി ജോ​യ്, വ​രു​ണ്‍ രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.