തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും യൂണിറ്റുകള്‍ക്കും അംഗീകാരവും ക്ലാസിഫിക്കേഷനും ഡിസംബര്‍ 31 വരെ പുതുക്കി നല്‍കാന്‍ അനുമതി നല്‍കി ഉത്തരവായി.
2020ല്‍ അംഗീകാരം/ക്ലാസിഫിക്കേഷന്‍ പുതുക്കേണ്ട ആയുര്‍വേദ കേന്ദ്രങ്ങള്‍, ഹോം സ്റ്റേകള്‍, സര്‍വീസ്ഡ് വില്ല, ഹൗസ് ബോട്ട്, ഗ്രീന്‍ ഫാം, ഗൃഹസ്ഥലി, ടൂര്‍ ഓപറേറ്റേഴ്സ്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിങ്ങനെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും യൂണിറ്റുകള്‍ക്കും അവയുടെ അംഗീകാരം/ക്ലാസിഫിക്കേഷന്‍ കാലാവധി ഡിസംബര്‍ 31 വരെ പുതുക്കി നല്‍കാന്‍ അനുമതി നല്‍കി.