ന്യൂഡല്‍ഹി| ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നോട്ട് നിരോധത്തോട് ഉപമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം പി നുസ്രത്ത് ജഹാന്‍. ഇത് ആവേശകരമായ തീരുമാനമാണ്. എന്താണ് തന്ത്രപരമായ പദ്ധതി? തൊഴിലില്ലാത്ത ആളുകളുടെ കാര്യമോ? നോട്ട് നിരോധനം പോലെ ആളുകള്‍ ദുരിതമനുഭവിക്കും.
ചൈനയെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പദ്ധതിയെ ചോദ്യം ചെയ്ത ജഹാന്‍ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം നിരോധത്തില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക്
ആരാണ് ഉത്തരം നല്‍കുന്നതെന്നും ചോദിച്ചു.
ഇന്ന് കൊല്‍ക്കത്തയില്‍ ഇസ്‌കോണ്‍ നടത്തിയ അള്‍ട്ടാ രഥയാത്രാ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് ബസിര്‍ഹത്ത് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി എം സി. എം പി ഇക്കാര്യം വ്യക്തമാക്കിയത്.