മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റും ടെക്‌നോളജിയുമായി മോഹന്‍ലാലിനെ ഭീമനായി പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന് സംവിധായകന്‍ ഒമര്‍ ലുലു . സംവിധായകന്‍ വി എ ശ്രീകുമാര്‍ (ശ്രീകുമാര്‍ മേനോന്‍) ആണ് മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഭീമനായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും ഒമര്‍ലുലു ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.
എല്ലാം നല്ല രീതിയല്‍ പ്രതീക്ഷക്കൊത്ത് നടന്നാല്‍ മലയാള സിനിമ ഇന്ന് വരെ കാണാത്ത പ്രൊജക്റ്റായി ഇത് മാറും എന്നും അദ്ദേഹം തന്റെ ഫേസ് ബുക്കില്‍ പറയുന്നു. മോഹന്‍ലാല്‍ ഭീമനാവുന്ന ചിത്രത്തെ (രണ്ടാമൂഴം) കുറിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ ചിത്രത്തെ കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാന്‍ പോകുന്ന ബജറ്റും ടെക്‌നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി ശ്രീകുമാര്‍ ഏട്ടന്‍ ഒരുക്കുന്നത് എല്ലാം നല്ല രീതിയല്‍ പ്രതീക്ഷക്കൊത്ത് നടന്നാല്‍ മലയാള സിനിമ ഇന്ന് വരേ കാണാത ഒരു വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും പിന്നെ സിനിമ എന്ന് പറഞ്ഞാല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ ഒരു മാജിക്കാണ് ആര്‍ക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാന്‍ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് ആത്മവിശ്വാസം കൊടുക്കുക നല്ല ഒരു സിനിമയായി മാറട്ടെ.
കഴിഞ്ഞ ദിവസം മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ‘എന്‍റെ ഭീമന്, സഫലമാകുന്ന ആ സ്വപ്നത്തിന്…Happy Birthday’ എന്നാണ് ശ്രീകുമാര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ സംവിധാനം ചെയ്യാനിരുന്ന ‘രണ്ടാമൂഴം’ സംബന്ധിച്ച് നിലവില്‍ കേസ് നടക്കുകയാണ്. രണ്ടാമൂഴത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എം ടി വാസുദേവന്‍ നായര്‍ക്കെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സിനിമയുടെ പ്രതിഫലമായി എം ടി വാങ്ങിയ രണ്ട് കോടി രൂപയും നാല് വര്‍ഷം ഗവേഷണങ്ങള്‍ക്കുവേണ്ടി ചെലവാക്കിയ പന്ത്രണ്ടരക്കോടി രൂപയും പലിശ സഹിതം 20 കോടിയായി തിരിച്ചു നല്‍കണമെന്നാണ് ആവശ്യമായിരുന്നു അദ്ദേഹം മുന്‍പോട്ട് വെച്ചത്.
നിര്‍മാതാവും സംവിധായകനുമായി ചര്‍ച്ച ചെയ്ത് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ ഇരിക്കവെയാണ് തിരക്കഥയുടെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത്.മൂന്ന് വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങുമെന്ന കരാര്‍ ഉണ്ടായിട്ടും നാല് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എംടി ശ്രീകുമാറിനും നിര്‍മ്മാണ കമ്ബനിക്കുമെതിരെ നിയമനടപടികള്‍ക്ക് കോടതിയെ സമീപിച്ചതെന്നാണ് എംടിയുടെ പക്ഷം.
കേരള ഫിലിം ചേംബറില്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധായകനായി ഈ ചിത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ എം ടി, മോഹന്‍ലാല്‍ എന്നിവരുടെ സമ്മതപത്രം കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.