ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതികള്‍ നടിമാരായ ഷംന കാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്ബര്‍ ചോദിച്ചെന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് മിയയുടെ മാതാവ്.

“ഞങ്ങളെ ആരും വിളിച്ചിട്ടില്ല. ധര്‍മജനും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടില്ല. ആരോ ഒരാള്‍ ധര്‍മജനോട് നമ്ബര്‍ ചോദിച്ചതിന് എന്ത് പിഴച്ചു? പോലീസും വിളിച്ചിട്ടില്ല. ഇന്നലെ ടി.വിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഈ സംഭവമറിഞ്ഞത്.”- മിയയുടെ മാതാവ് പറഞ്ഞു.