കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം എല്‍ എ എം സി കമറുദ്ദീനെതിരെ കൂടുതല്‍ കേസുകള്‍. അഞ്ചു വഞ്ചനാ കേസുകള്‍ കൂടി ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്തു. അതോടെ ഇയാള്‍ക്കെതിരെ ഉള്ള കേസുകളുടെ എണ്ണം പന്ത്രണ്ട് ആയി എം സി കമറുദ്ദീന്‍ എം എല്‍ എ ക്കും എം ഡി പൂക്കോയ തങ്ങള്‍ക്കുമെതിരായ വഞ്ചന കേസുകളുടെ അന്വേഷണചുമതല ജില്ലാ ക്രൈം ബ്രാഞ്ചിനാണ്. ക്രൈം ബ്രാഞ്ച് ഡി വൈ എസ് നേതൃത്വത്തില്‍ കേസുകള്‍ അന്വേഷിക്കുമെന്ന് കാസര്‍ഗോഡ് എസ് പി ഡി ശില്പ പറഞ്ഞു. അദ്ദേഹത്തിനെതിരെ കൂടുതല്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടതെന്ന് കാസര്‍ഗോഡ് എം പി പറഞ്ഞു.