ഡാളസ്: പ്രമുഖ കൺവെൻഷൻ പ്രഭാഷകനും, സുവിശേഷകനും ആയ ജോസ് പാണ്ടനാട് ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ഇടവകയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷന് മുഖ്യ സന്ദേശം നൽകുന്നു.
ഒക്ടോബർ 23 വെള്ളി (നാളെ) മുതൽ ആരംഭിക്കുന്ന കൺവെൻഷൻ ഞായറാഴ്ച്ച സമാപിക്കും. നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക (Set your house in order) എന്ന . വിഷയത്തെ അധികരിച്ച് കരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W.Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന കൺവെൻഷൻ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 7 മണിക്ക് ആരംഭിക്കും.
ഫാമിലി സൺഡേ ആയി ആചരിക്കുന്ന ഒക്ടോബർ 25 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് ഇംഗ്ലീഷിലും,10.30 ന് മലയാളത്തിലും വിശുദ്ധ കുർബ്ബാന ശുശ്രുഷയോട് ആരംഭിക്കുന്ന ആരാധനയ്ക്കു ശേഷം കൺവെൻഷന്റെ സമാപന സന്ദേശം ജോസ് പാണ്ടനാട് നൽകും.
യൂട്യൂബ്, www.mtcd.org എന്ന വെബ് സൈറ്റിലൂടെയും കൺവെൻഷനിൽ ഏവർക്കും തത്സമയം പങ്കെടുക്കാവുന്നതാണെന്ന് കൺവീനർ മോളി സജി അറിയിച്ചു. നാളെ മുതൽ ആരംഭിക്കുന്ന ഇടവക കൺവെൻഷനിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.പി.തോമസ് മാത്യു, സെക്രട്ടറി സജു കോര എന്നിവർ അറിയിച്ചു.