ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത തന്റെ പിന്‍ഗാമിയായ ജോസഫ് മാര്‍ത്തോമ്മയെ വിലയിരുത്തിപ്പറഞ്ഞതിങ്ങനെ: പാരമ്പര്യംകൊണ്ട് കുലീനന്‍, ഉള്‍ബലംകൊണ്ട് അതിസമ്പന്നന്, ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സമര്‍ഥന്‍, പകരംവയ്ക്കാനില്ലാത്ത നേതാവ്, പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിപുണന്. വലിയ മെത്രാപ്പോലീത്തയുടെ വാക്കുകള്‍ ജോസഫ് മാര്‍ത്തോമ്മയുടെ നടുനായകത്വത്തിന് അടിവരയിടുന്നു. സഭയുടെ വികസനപാതയില്‍ ഒരുപിടി സുവര്‍ണഏടുകള്‍ രചിച്ചതാണ് ജോസഫ് മാര്‍ത്തോമ്മയുടെ ജീവിതരേഖകള്‍.
റാന്നി, കോഴിക്കോട്, കുണ്ടറ, മദ്രാസ്, തിരുവനന്തപുരം ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ടിച്ചു. മാര്‍ത്തോമ്മാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന് സെക്രട്ടറി, സണ്ടേസ്കൂള്‍ സമാജം പ്രസിഡന്റ്, യുവജനസഖ്യം പ്രസിഡന്റ്, കേരളാ ക്രസിത്യന്‍ കൗണ്‍സില്‍ പ്രിഡന്റ് ഐക്യരാഷ്ട്രസഭയുടെ ലോകമതസമ്മേളനത്തില്‍ പ്രസംഗിച്ചു. നാഗാലാന്‍ഡ്, മണിപ്പൂര്‍, കിഴക്കന്‍ ടിമൂര്‍ എന്നിവിടങ്ങളിലെ കലാപബാധിതമേഖലഖലില് സമാധാനദൗത്യസംഘാംഗമായി പ്രവര്‍ത്തിച്ചു.കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് മേയര്‍മാര്‍ അദ്ദേഹത്തിന് ബഹുമതിനല്കി ആദരിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും ജോസഫ് മാര്‍ത്തോമ്മാ നേതൃപാടവും തെളിയിച്ചു.
ഭൗതികസാഹചര്യങ്ങല് വികസിപ്പിക്കുന്നതില്‍ ഊന്നല്‍
കേരളത്തിന് പുറത്തെ ഇടവകകളില്‍ ജോലിനോക്കിയപ്പോള്‍ അവിടെ ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എല്ലാവിധ ശ്രദ്ധയും നല്കി. ഡെല്‍ഹി, മുംബൈ മദ്രാസ് എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ കണ്ടെത്തി ഇടവകവികസിപ്പിച്ചു. ഡെല്‍ഹി,ഹൈദ്രാബാദ്, വിശാഖപട്ടണം തുടങ്ങിയ ഇടങ്ങളില്‍ അതാത് സംസ്ഥാനസര്‍ക്കാരുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കി പളളിയും സ്ഥാപനങ്ങളും കെട്ടിപ്പൊക്കി. സണ്‍ഡേ സ്കൂളിന്റെ സാരഥിയായിരന്നപ്പോള് വി.ബി.എസ്സിന് തുടക്കമിട്ടു. യുവജനസഖ്യത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോള്‍ കാസറ്റ് മിനിസ്ട്രിക്ക് തുടക്കമിട്ടു.
അഞ്ചലില്‍ ടി.ടി.സി. പണിയുന്നതിന് മുന്‍കൈയെടുത്തു.ശാസ്താംകോട്ടയിലും പന്തളത്തും സ്റ്റുഡന്ര് സെന്ററുകള്‍ പണിതു. കലയപുരം സിയോണ്‍ കുന്നില്‍ പുതിയ ഓഡിറ്റോറിയം പണികഴിപ്പിച്ചു.
ബാഹ്യകേരളാ രൂപതകളുടെ ചുമതലയുണ്ടായിരുന്ന സമയത്ത് ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളെ മേഖലാ കേന്ദരങ്ങളാക്കി വികസനപദ്ധതികള്‍ വ്യാപിപ്പിച്ചു. മലേഷ്യ-സിങ്കപ്പൂര്‍ രൂപതകളെ രണ്ട് കേന്ദ്രങ്ങളാക്കിയുളള വികസനപദ്ധതികളും ജോസഫ് മെത്രാപ്പോലീത്തയായിരുന്നു തുടങ്ങിവച്ചത്. ആയൂര്‍ മാര്‍ത്തോമ്മാ കോളേജ് സ്ഥാപിക്കുന്നതിലെ മുഖ്യ കണ്ണിയായിരുന്നു. കോളേജിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.
തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളിനെ മുന്‍നിരയിലെത്തിക്കാനും ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വപാടവം തുണയായി. നാഗര്‍കോവിലില്‍ സ്റ്റുഡന്റ്സ് സെന്റര്‍ തുടങ്ങി. ബാധ്യതകള്‍ തീര്‍ത്ത് തിരുവനന്തപുരം ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്ങ് സെന്റര്‍ പൂര്‍ത്തീകരിച്ചതും ജോസഫ് മാര്‍ത്തോമ്മാ എപ്പിസ്കോപ്പയായിരുന്ന കാലത്തായിരുന്നു. കറ്റാനത്തും ഹോസ്കോട്ടയിലും നഴ്സിങ്ങ് സ്കൂളുകള്‍ തുടങ്ങാന്‍ നേതൃത്വം നല്കി. സഭാ ഓഡിറ്റോറിയം പണിയുന്നതിന് അക്കാലത്ത് ജോസഫ് തിരുമേനിയുടെ നേതൃത്വത്തില്‍ 84 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു.