എം.സി ജോസഫൈന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശം സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അത് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നെന്നും അദ്ദേഹം വാര്‍ത്താ സ​മ്മേളനത്തില്‍ പറഞ്ഞു.

ഈ സംഭവത്തില്‍ പാര്‍ട്ടി കമ്മിറ്റിയിലെ അംഗങ്ങള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ പുറത്ത് പറയാന്‍ പറ്റില്ല. ജോസ​ഫൈന്‍റെ വിഷയം സെക്രട്ടറിയേറ്റ്​ വിശദമായി പരിശോധിച്ചെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്ത്രീപക്ഷ കേരളം എന്ന പേരില്‍ ലിംഗ നീതിക്കായി സി.പി.എം കാംപെയിന്‍ നടത്തുമെന്നും എ.വിജയരാഘവന്‍ അറിയിച്ചു. ഇതിനായി വിപുല മായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യും. സ്ത്രീ വിരുദ്ധതക്കെതിരായ ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം. ജൂലൈ എട്ടിന് കേരളവ്യാപകായി സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പൊതുകാംപയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.