വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനോട് രാജി വെക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. പരാതിക്കാരോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് പാർട്ടി രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജോസഫൈന് രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നവര്‍ പോലും ജോസഫൈനോട് എതിരായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വം വളരെ ഗൗരവത്തോടെയാണ് വിഷയം ചര്‍ച്ച ചെയ്തിരുന്നത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച യോഗം ഇക്കാര്യം വളരെ വിശദമായി ചര്‍ച്ച ചെയ്തു.



