പാലാ: ഹ്യൂസ്റ്റണിലെ പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതാവും സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റുമായ ജോര്‍ജ് കൊളാച്ചേരിലിന്റെ മാതാവ് തങ്കമ്മ വര്‍ക്കി (84) പാലായില്‍ നിര്യാതയായി. സംസ്‌ക്കാരം നാളെ (വ്യാഴം) മൂന്നു മണിക്ക് പാലാ ളാലം പുത്തന്‍പള്ളിയില്‍. ഭര്‍ത്താവ് പരേതനായ കെ.ജെ. വര്‍ക്കി. പരേത പുന്നത്തറ മറ്റത്തില്‍ പറഞ്ഞാട്ട് കുടുംബാംഗം. മക്കള്‍: മേജർ .ജോസ് കെ. കൊളാച്ചേരില്‍ (പാലാ), തോമസ് വി. കൊളാച്ചേരില്‍ (പാലാ), സിസ്റ്റര്‍ ഷീജ കൊളാച്ചേരില്‍ (ജനറല്‍ കൗണ്‍സിലര്‍, സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി ഓഫ് ഹോളിക്രോസ് സ്വിറ്റ്‌സര്‍ലന്‍ഡ്), ജോര്‍ജ് കൊളാച്ചേരില്‍ (ഹ്യൂസ്റ്റണ്‍), ഷാനി വി. കൊളാച്ചേരില്‍ (ഓസ്‌ട്രേലിയ, കാന്‍ബറ), സിസ്റ്റര്‍ ഷീബ കൊളാച്ചേരില്‍ (അഡ്മിനിസ്‌ട്രേറ്റര്‍, ഹോളിക്രോസ് ഹോസ്പിറ്റല്‍, മുംബൈ). മരുമക്കള്‍: റോയിമോന്‍ ജോസഫ്, ഫ്‌ളോറി ജോസ്, ആനി തോമസ്, ആല്‍ഫോന്‍സ കൊളാച്ചേരില്‍.
ജോര്‍ജ് കൊളാച്ചേരിലിന്റെ മാതാവ് തങ്കമ്മ വര്‍ക്കി (84) നിര്യാതയായി
