ന്യു യോര്‍ക്ക്: പ്രക്കാനം കൊല്ലന്തേത്ത് കുടുംബാംഗം ജേക്കബ് ജോര്‍ജ് (റെജി-45) ന്യു യോര്‍ക്കില്‍ നിര്യാതനായി. ഫാര്‍മസിസ്റ്റായിരുന്നു. ഭാര്യ രാജി ഫിസിയൊതെറപ്പിസ്റ്റാണ്. മകള്‍: റേച്ചല്‍. പിതാവ് തോമസ് ജോര്‍ജും മാതാവ് മേരി ജോര്‍ജും ഫ്‌ലോറിഡയിലാണ്. സജി ജോര്‍ജ്, ലിന്‍ഡ എന്നിവരാണു സഹോദരര്‍.
ന്യു യോര്‍ക്ക് ഫ്‌ലോറല്‍ പാര്‍ക്കിലെ ചെറിലെയ്‌നിലുള്ള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ശുശ്രൂഷക്കു ശേഷം ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ ഡിസംബര്‍ 5-നു സംസ്‌കാരം നടത്തി.