ഡാലസ് ∙ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകി അമേരിക്കൻമലയാളികളുടെ ഇടയിൽ അഭികാമ്യമായ പ്രവർത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കൻ മലയാളി വെൽഫെയർഅസോസിയേഷൻ വനിതാ ഫോറം പ്രസിഡന്റ് ആയി പ്രഫ.ജെയ്സി ജോർജിനെ തിരഞ്ഞെടുത്തു. ഇന്ത്യൻ ആർമിയിൽ വിശിഷ്ട സേവനത്തിനു 1990-ൽ സിൽവർമെഡൽ രാഷ്ടപതിയിൽ നിന്ന്സ്വീകരിച്ചു ചെറു പ്രായത്തിൽ തന്നെജീവിതത്തിൽ അച്ചടക്കം മാതൃകയാക്കിയ ജെയ്സി നല്ലൊരു ജീവ കാരുണ്യപ്രവർത്തകയാണ്.

1993-ൽ അമേരിക്കയിലേക്ക് കുടിയേറിയ ജെയ്സി ന്യൂയോർക്കിൽ അഡെൽഫി യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം തുടരുകയും നഴ്സിങ്ങിൽ ബാച്ചിലർ ബിരുദം നേടിയെടുക്കുകയുംചെയ്തു.

ഡാലസിലാണ കുടുംബമായി താമസിക്കുന്നത്. അരിസോണ യൂണിവേഴ്സിറ്റിയിൽനിന്നും ബിഎസ്എൻ നേടുകയും യൂണിവേഴ്സിറ്റി ഓഫ് ഡാലസിൽ നിന്നും നഴ്‌സിങ്ങിൽ മാസ്റ്റേഴ്സ് ബിരുദവും എഫ്എംപി യും നേടി നഴ്സിങ് പ്രാക്റ്റീഷണർ ആയി സേവനംചെയ്യുകയും ചെയ്തു. തുടർന്ന് വിസ്കോസ് യൂണിവേഴ്സിറ്റി ഡാലസിൽ ഇപ്പോൾ പ്രഫസർ ആയി ജോലിചെയ്തു വരുന്നു.

രണ്ടു മക്കളുടെ അമ്മയായ ജെയ്സി ഡാലസിലെ കലാ സാംസ്‌കാരിക മേഖലകളിൽ ഇപ്പോഴും സജീവമാണ്. ഡാലസിലെ സണ്ണി വേലിടൗണിൽ താമസിച്ചു ധരാളം ജീവകാരുണ്യ പ്രവർത്തങ്ങൾക്കു നേതൃത്വം നൽകുന്നു. കോട്ടയം സ്വദേശിയായ അഡ്വക്കേറ് ജോർജ് ആണ് ജെയ്‌സിയുടെ ഭർത്താവ്.