ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനകമ്ബനിയിലെ ഡല്‍ഹി ആസ്ഥാനത്ത് ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥീരീകരിച്ചു. ഇതേ തുടര്‍ന്ന് എയര്‍ ഇന്ത്യ ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. ഓഫീസ് അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് അടച്ചത്.
ഗുരുദ്വാര രാകാബ്ഗഞ്ച് റോഡിലെ ഓഫിസിലുള്ള ജീവനക്കാരനാണ് തിങ്കളാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ചൈനയിലെ ഗുവാങ്ഷാവുവിലേക്ക് കാര്‍ഗോ ഫ്ളൈറ്റ് സര്‍വ്വീസ് നടത്തിയ പൈലറ്റുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരുന്ന വന്ദേ ഭാരത് മിഷനിലാണ് എയര്‍ ഇന്ത്യ. ഇപ്പോള്‍ 12 രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി 64 ഫ്ളൈറ്റുകളാണ് എയര്‍ ഇന്ത്യയുടേതായി മിഷനിലുള്ളത്.