ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ അന്വേഷണത്തിന് സിപിഎം. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരനെതിരെയാണ് അന്വേഷണം. ജി. സുധാകരന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച പറ്റിയോയെന്നാണ് അന്വേഷിക്കുക. സംസ്ഥാന കമ്മിറ്റി ഇതിനായി രണ്ടംഗ കംമീഷനെ നിയമിച്ചിരുന്നു. ഇപ്പോള്‍ ജില്ലാ കമ്മിറ്റിയും ഇതിന് അംഗീകാരം നല്‍കി.

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ ഈ മാസം 25 ന് ആലപ്പുഴയില്‍ എത്തി എളമരം കരീമും കെ ജെ തോമസും അന്വേഷണം ആരംഭിക്കും. കമ്മീഷനെ വച്ചതിനെ ഇന്ന് അണ്ടന്ന് യോഗത്തില്‍ അഞ്ച് പേര്‍ മാത്രമാണ് എതിര്‍ത്തത്. സുധാകര അനുകൂലികളായ കെ. രാഘവന്‍, കെ. പ്രസാദ് എന്നിവരാണ് എതിര്‍ത്തത്. എന്നാല്‍ മറ്റ് 35 പേരും അന്വേഷണത്തെ സ്വാഗതം ചെയ്തു.

ജി സുധാകരന്‍ തനിക്കെതിരെ ഉയര്‍ന്ന അന്വേഷണത്തിലും ജില്ലാ കമ്മിറ്റികളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി ഒന്നും നല്‍കിയില്ല. ജി സുധാകരന്‍ ഉന്നയിച്ച പാര്‍ട്ടിക്കുള്ളിലെ പൊളിറ്റിക്കല്‍ ക്രിമിനലിസത്തിന്‍റെ തെളിവുകള്‍ ജില്ലയില്‍ എളമരം കരീമും കെ.ജെ. തോമസും എത്തുമ്ബോള്‍ അദ്ദേഹം നല്‍കും.

ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ രഘു, മനോഹരന്‍ എന്നിവരോട് പാര്‍ട്ടി നിയന്ത്രണത്തിലുള്ള ആലപ്പുഴ പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയില്‍ വിശദീകരണം തേടാന്‍ തീരുമാനിച്ചു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇവര്‍ കുറ്റക്കാരാണെന്നുള്ള തീരുമാനം കമ്മിറ്റി അംഗീകരിച്ചു.