ജിദ്ദ: വാഹനമിടിച്ച് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂര്‍ മങ്ങാട്ടുചാലില്‍ അബൂബക്കര്‍ സിദ്ദീഖ് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം വാങ്ങുന്നതിനായി മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ജിദ്ദ സിത്തീന്‍ റോഡില്‍ ഇര്ഫാന് ആശുപത്രിക്കു സമീപത്തു വെച്ചായിരുന്നു അപകടം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടിരുന്നതായും ഡോക്ടര്‍ ഇദ്ദേഹത്തോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നതായും പറയുന്നു. 19 വര്‍ഷങ്ങളായി സിത്തീന്‍ റോഡില്‍ സൈക്കിള്‍ ചത്വരത്തിനു സമീപം ഭക്ഷ്യധാന്യങ്ങൾ പൊടിച്ച് നൽകുന്ന കട നടത്തി വരികയായിരുന്നു. പിതാവ്: മുഹമ്മദ്ഷാ ഹാജി, മാതാവ്: മറിയുമ്മ. ഭാര്യ: ഫാത്തിമ സലീല. മക്കൾ: ഹിബ മറിയം, ഹിഷാം. സഹോദരങ്ങൾ: അബ്ദുല്ല…അബ്ദുറഹ്മാൻ (ഇരുവരും ജിദ്ദ), മുഹമ്മദ്, ഉമ്മർ, ആയമ്മ, ഫാത്തിമ, ആമിന, ഖദീജ. ഇർഫാൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു….