തിരുവനന്തപുരം: കള്ളക്കടത്തുകാരോട് ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇടത് പ്രസ്ഥാനങ്ങള്‍ക്കുള്ളിലും തില്ലേങ്കരിമാരുണ്ടാകുമെന്ന് സി.പി.െഎ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി. കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നവരോടൊന്നും ഒരിക്കലും ഇടത് പ്രസ്ഥാനങ്ങള്‍ക്ക് സന്ധി പാടില്ല. വിരുദ്ധമായ കാര്യങ്ങളുണ്ടായാല്‍ ഇടതുമൂല്യങ്ങള്‍ക്ക് തളര്‍ച്ച നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര സ്വര്‍ണ കവര്ച്ചക്കേസിെന്റ പശ്ചാത്തലത്തില്‍ ഒരു ഒാണ്‍ലൈന്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ബിനോയ്. പാര്‍ട്ടി സൈബര്‍ രംഗത്തുള്ളവര്‍ ഗുണ്ടാസംഘത്തിലും കള്ളക്കടത്തിലും ഉള്ളവരാണെന്ന പ്രതീതി സമൂഹത്തിലുണ്ടാകാന്‍ പാടില്ല.
തങ്ങള്‍ പാര്‍ട്ടിക്കുവേണ്ടി സൈബര്‍ യുദ്ധം നടത്തുകയാണ്, നേതാക്കളെപറ്റി ആരെങ്കിലും മിണ്ടിപ്പോയാല്‍ അവരെ തെറി വിളിച്ച് വായ അടപ്പിക്കുമെന്ന് പറയുന്ന ഇക്കൂട്ടര്‍ പാര്‍ട്ടിയുടെ രക്ഷകരോ മിത്രങ്ങളോ അല്ല. തട്ടിപ്പിനും കൊള്ളക്കും മറയായി സൈബര്‍ യുദ്ധത്തെയും പാര്‍ട്ടിയെയും മാറ്റാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവണതകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സാമൂഹിക അവസ്ഥയിലാണ് നാം ജീവിക്കുന്നത്.
ഇത്തരം ദുഷ്ടശക്തികള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരിടത്തും തലപൊക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ഇത് സി.പി.എമ്മിന് മാത്രമല്ല, സി.പി.െഎ അടക്കം എല്ലാ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.



