ജര്‍മനിയില്‍ രണ്ടു വയസ്സുള്ള ഇരട്ടക്കുട്ടികള്‍ മീന്‍ കുളത്തില്‍ വീണു മരിച്ചു.വെള്ളിയാഴ്ച നാലു മണിക്കാണ് സംഭവം നടന്നത്. ഒരു ആണ്‍കുഞ്ഞും ഒരു പെണ്കുഞ്ഞുമാണു മരിച്ചത്.വീടിന്റെ പുറക് വശത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അമ്മയുടെ കണ്ണു വെട്ടിച്ച് അയല്‍വാസിയുടെ പറമ്ബില്‍ പ്രവേശിച്ചാണ് മീന്‍ കുളത്തില്‍ വീണതെന്ന് പൊലീസ് പറഞ്ഞു.
ഗോള്‍ഡ് ഫിഷിനെ വളര്‍ത്തുന്ന ഈ മീന്‍ കുളത്തില്‍ സുരക്ഷാ സംവിധാനം ഇല്ലായിരുന്നു. ബോധരഹിതരായ കുട്ടികളെ ഉടനടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.