ജയരാജ് സംവിധാനം ചെയ്ത ഹാസ്യം ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു.ചലച്ചിത്രോത്സവത്തിന്‍്റെ 23ആമത് പതിപ്പിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാവര്‍ എത്തിക്കുന്നതടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന ‘ജപ്പാന്‍’ എന്നയാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.കറുത്തഹാസ്യം എന്ന രീതിയില്‍ എടുത്തിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹരിശ്രീ അശോകന്‍ ആണ്. ജൂലൈ 18 മുതല്‍ 27 വരെ ആയി നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്.കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആയിരിക്കും ചലചിത്രമേള നടക്കുക
ജയരാജിന്റെ നവരസ പരമ്ബരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം. ഹരിശ്രീ അശോകനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സബിതാ ജയരാജ്, ഉല്ലാസ് പന്തളം, കെ.പി.എ.സിലീല, ഷൈനി സാറ എന്നിവരാണ് മറ്റ് താരങ്ങള്‍. ജഹാംഗീര്‍ ഷംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനോദ് ഇല്ലമ്ബള്ളിയാണ് ഛായാഗ്രാഹകന്‍.