ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും അഞ്ചു വയസുള്ള ആണ്‍കുട്ടിയും കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുള്ള ബിജ്‌ബെഹാരിയില്‍ സുരക്ഷാ ഉദ്യോഗസ്ഥ സംഘത്തെ ഭീകരവാദികള്‍ അക്രമിക്കുകയായിരുന്നു. അനന്ത്നാഗിലെ ബിജ്ബെഹര പ്രദേശത്ത് ഹൈവേ പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. ഒരു സിആര്‍പിഎഫ് ജവാനും ആറു വയസ്സുള്ള പ്രദേശത്തെ ഒരു കുട്ടിക്കും ഗുരുതര പരിക്കേറ്റു. ഇവരെ ബിജ്ബെഹരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിആര്‍പിഎഫിന്റെ 90 ബറ്റാലിയന് നേരെ 12:10-ഓടെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പ് നടന്ന പ്രദേശത്തേക്ക് കൂടുതല്‍ സിആര്‍പിഎഫ് സംഘമെത്തി. അക്രമകള്‍ക്കായുള്ള തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ പുല്‍വാമ ജില്ലയില്‍ രണ്ട് തീവ്രവാദികള്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നേരത്തേ, പുല്‍വാമ ജില്ലയിലെ അവന്തിപുരയിലെ ത്രാള്‍ ഏരിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് തീവ്രവാദികളെ വധിച്ചിരുന്നു.