വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർക്ക് അമേരിക്ക വിസ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹോങ്കോംഗിലെ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിന് ഉത്തരവാദികൾ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളാണെന്നും പോംപിയോ ആരോപിച്ചു.
ഹോങ്കോംഗിന്റെ സ്വയംഭരണാവകാശം നിയന്ത്രിക്കാനുള്ള ചൈനീസ് നീക്കത്തെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധമേർപ്പെടുത്താനുള്ള നിയമ നിർമാണത്തിന് യുഎസ് സെനറ്റ് നേരത്തെ, അംഗീകാരം നൽകിയിരുന്നു.