ചൈനയില്‍ ഹോട്ടല്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു.കിഴക്കന്‍ ചൈനയിലെ സഷോ നഗരത്തിലെ ഹോട്ടല്‍ ആണ് തകര്‍ന്ന് വീണത്.അപകടത്തില്‍ 9 പേരെ കാണാതായി. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.

2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച സിജി കൈയുവാന്‍ ഹോട്ടലിന്റെ ഒരു ഭാഗമാണ് തിങ്കളാഴ്ച വൈകിട്ട് തകര്‍ന്ന് വീണത്.23 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 6 പേരെ രക്ഷിക്കാനായി.അപകട കാരണം വ്യക്തമല്ല.