മ​​​ല​​​പ്പു​​​റം : മ​​​ഞ്ചേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ മ​​​രി​​​ച്ച ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക്കു കോ​​​വി​​​ഡ് 19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു . ജൂ​​​ണ്‍ 24 ന് ത​​​മി​​​ഴ്നാ​​​ട് ക​​​ള്ളാ​​​ക്കു​​​ര്‍​​​ച്ചി സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ര​​​ശ​​​ന്‍ (55) ആണ് മ​​​രി​​​ച്ച​​​ത് .

കോ​​​ട്ട​​​ക്ക​​​ല്‍ പാ​​​ല​​​ത്ത​​​റ​​​യി​​​ല്‍ പ​​​ഴ​​​യ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ച്ചു വി​​ല്പ​​​ന ന​​​ട​​​ത്തു​​​ന്ന ഇ​​​യാ​​​ളെ പ​​​നി​​​യും ഛര്‍​​​ദി​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ര്‍​​​ന്ന് ജൂ​​​ണ്‍ 23ന് ​​​മ​​​ഞ്ചേ​​​രി ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു . വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും ജൂ​​​ണ്‍ 24ന് ​​​പു​​​ല​​​ര്‍​​​ച്ചെ ആ​​റി​​നു മ​​​രി​​​ച്ച​​​താ​​​യി ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഡോ. ​​​കെ. സ​​​ക്കീ​​​ന അ​​​റി​​​യി​​​ച്ചു.​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ദി​​​വ​​​സം ശേ​​​ഖ​​​രി​​​ച്ച സാമ്ബി​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​രു​​​ന്നു . രോ​​​ഗി മ​​​രി​​​ച്ച ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ കോ​​​വി​​​ഡ് ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. തു​​​ട​​​ര്‍​​​ന്നു കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ച്ചു മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ള്‍​​​ക്കു വി​​​ട്ടു​​ന​​​ല്‍​​​കി ത​​​മി​​​ഴ്നാ​​​ട്ടി​​​ല്‍ സം​​​സ്ക​​​രി​​​ച്ചു .

തു​​​ട​​​ര്‍ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​പ്പോ​​​ള്‍ കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ വ്യക്തമാക്കി .