ഇല കൊഴിഞ്ഞു പോയ ശിഖരങ്ങൾ,
കാറ്റിന്റെ തഴുകൽ അറിയാതെ പോകുമോ?..
കടപുഴകി വീഴാറായ
വൻ മരത്തിന്റെ ചില്ലകൾ വീണ്ടും പുഷ്പിക്കുമോ..
വെറുതെ കണക്കു കൂട്ടലിന്റെ യും കിഴിക്കലിന്റെയും
തീരാ ഖനി തേടുകയാണ് നാം
എരിയാനും പിരിയാനും
വിധി കുറിച്ചുവച്ച
കണക്ക് പുസ്തകത്തിന്റെ താളുകൾ മറിഞ്ഞു പോകുമോ ..
എന്ന് വെറുതെ മനക്കോട്ട കെട്ടി കാത്തിരിക്കുന്നു നാം
ചിരകാല സ്വപ്നങ്ങളുടെ
ഒഴുക്ക് നിലയ്ക്കുന്ന കാലം
വിഷാദം നമ്മെ മുറുകെ പുണരുന്ന നേരം
ശൂന്യമാം സ്വർഗ്ഗം തീർത്തിടുന്നു
ഉദരത്തിൽ മൊട്ടിട്ട
പിഞ്ചു കുഞ്ഞിനെ പോലെ…