കാനഡയില്‍ ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനു പിന്നാലെ ധനമന്ത്രി ബില്‍ മോര്‍ണ്യൂ രാജിവച്ചു. മന്ത്രിപദത്തില്‍ നിന്ന് മാത്രമല്ല ടൊറന്റോയുടെ പ്രതിനിധി എന്ന നിലയില്‍ നിന്നും രാജിവെക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.
ചാരിറ്റി തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ജസ്റ്റിന് ട്രൂഡോ ഭരണകൂടത്തിന് കനത്ത വെല്ലുവിളികള്‍ സൃഷ്ടിച്ചിരുന്നു. അതിനിടെയാണ്, മന്ത്രിസഭയുടെ മുഖംരക്ഷിക്കാനെന്നപോലെ ബില്‍ മോര്‍ണ്യൂ രാജിവച്ചത്.