മുംബൈ: നടി സെറീന വഹാബിന് കൊറോണ സ്ഥിരീകരിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സെറീന വഹാബിന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സെറീനാ വഹാബിന് സന്ധികളിൽ കടുത്ത വേദനയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു.
ശരീരത്തിൽ ഓക്‌സിജന്റെ അളവും കുറവായിരുന്നു. പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തിന് മുംബൈ ലീലാവതി ആശുപത്രിയിൽ വിദഗ്ധ ചികിത്സ നൽകി. അസ്വസ്ഥതകൾ മാറിയതിനെ തുടർന്ന് താരത്തെ വീട്ടിലേക്ക് മാറ്റി. വീട്ടിൽ വിശ്രമിച്ചു കൊണ്ട് ചികിത്സ തുടരുകയാണ് താരം ഇപ്പോൾ. സെറീന എത്രയും വേഗം രോഗമുക്തി നേടുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.