ചെന്നൈ: നടൻ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി. ആൽവാർ പേട്ടിലുള്ള ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആൽവാർ പേട്ട് പൊലീസ് കൺട്രോൾ റൂമിന് ഭീഷണി സന്ദേശം ലഭിച്ചത്.

സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വഭാവികമായി ഒന്നും തന്നെ ഇവിടെ നിന്നും കണ്ടെത്താനായില്ലെന്നും വ്യാജ സന്ദേശമാണിതെന്നും പൊലീസ് അറിയിച്ചു.

നേരത്തെ നടൻ വിജയ്‌യുടെ വസതിയ്ക്ക് നേരെയും ഇഞ്ചമ്പാക്കനത്തുള്ള നടൻ അജിത്തിന്റെ വസതിയ്ക്ക് നേരെയും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ നടൻ രജനീകാന്തിന്റെ വസതിയ്ക്ക് നേരെയും ഇത്തരത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന വ്യാജ സന്ദേശം ലഭിച്ചിരുന്നു