- അജു വാരിക്കാട്
മുൻ പ്രസിഡണ്ട് ആൻഡ്രു ജാക്‌സണിന്റെ സ്മാരകം പൊളിച്ചു മാറ്റുന്നതിനും നശിപ്പിക്കുന്നതിനും ഒരു പറ്റം ആളുകൾ കഴിഞ്ഞ ദിവസം നടത്തിയ ശ്രമത്തിനു മറുപടിയായാണ് ട്രംപ് തന്റെ ട്വിറ്ററിൽ മുന്നറിയിപ്പുനല്കിയതു. വൈറ്റ് ഹൌസിനു സമീപം സ്ഥിതി ചെയ്യുന്ന ആൻഡ്രു ജാക്‌സണിന്റെ പ്രതിമയെ അപകീർത്തിപെടുത്തുന്ന നടപടി അപമാനകരമാണ് എന്ന് ട്രംപ് വിശേഷിപ്പിച്ചു. അവർ വെറ്ററൻസ് മെമ്മോറിയൽ പ്രിസർവേഷൻ ആക്ട് പ്രകാരം10 വർഷംതടവ് ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് കർശന താക്കീതും ട്രംപ് നൽകി.
“ലഫായെറ്റ് പാർക്കിലെ ആൻഡ്രൂ ജാക്സന്റെ സ്മാരകത്തിനു നാശനഷ്ടം വരുത്തിയതിനു ഡിസിയിൽ നിരവധി പേർ അറസ്റ്റിലായി. 1829 മുതൽ 1837 വരെ അമേരിക്കയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്ന ആൻഡ്രൂ ജാക്സന്റെ സ്മാരകത്തിനു കൂടുതൽ നാശം വരുത്തി, കയറുപയോഗിച്ച് സ്മാരകം താഴെ തള്ളിയിടുന്നതിൽ നിന്നും, പോലീസ് കൃത്യ സമയത്തുള്ള ഇടപെടലിലൂടെ സാധിച്ചു.
ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തോടെ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായി തുടരുന്നതിനാൽ നിരവധി പ്രതിമകളും ചരിത്ര സ്മാരകങ്ങളും കോൺഫെഡറേറ്റ് സ്മാരകങ്ങളും പ്രതിക്ഷേധക്കാർ നാശം വരുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ വന്ന ട്രംപിന്റെ ട്വിറ്റ് കടുത്ത ഭാഷയിലായിരുന്നു.വെറ്ററൻസ് മെമ്മോറിയൽ പ്രിസർവേഷൻ ആക്റ്റ്, അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് നിയമങ്ങൾ പ്രകാരം കടുത്ത നടപടിയെടുക്കുമെന്നും നിയമം ഉടൻ പ്രാബല്യത്തിൽ വരും എന്നും, ഇതിനു മുൻപ് നശിപ്പിച്ച സ്മാരകങ്ങൾക്കും ഈ നിയമങ്ങൾ പ്രകാരം നടപടിയുണ്ടാകുമെന്നും ട്രംപ് അറിയിച്ചു.