തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ലോകായുക്തയില്‍ പരാതി. നിഷ്പക്ഷമായി പ്രവര്‍ത്തികേണ്ട ചിന്താ ജെറോം രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണത്തിന്മേലാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുളളിയിലാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച്ചയായിരിക്കും ലോകായുക്ത പരാതി പരിഗണിക്കുക. ജുഡീഷ്യല്‍ പദവിയിലിരിക്കെ ചിന്ത സി.പി.എമ്മിന്റെയും ഡീ വൈ എഫ് ഐയുടെയും പരിപാടിയില്‍ പങ്കെടുത്തുമെന്നാണ് പരാതിയില്‍ പറയുന്നത്.

ശമ്പളകുടിശ്ശിക വിവാദത്തിന് പിന്നാലെയാണ് ഇത്തരത്തിലൊരു പരാതി ചിന്തക്കെതിരെ ലോകായുക്തയില്‍ എത്തുന്നത്. ചിന്താ ജെറോമിന്റെ 17 മാസത്തെ ശമ്പള കുടിശ്ശികയായി എട്ടര ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചതാണ് വിവാദത്തിലേക്ക് വഴിയൊരിക്കിയത്. ശമ്പളത്തിന്റെ അപാകത തീര്‍ക്കണമെന്ന് ഉന്നയിച്ചത് താനല്ലായെന്ന് ചിന്താ പറഞ്ഞിരുന്നെങ്കിലും ചിന്താ ജെറോമിന്റെതായിരുന്നു അപേക്ഷയെന്നത് വ്യക്തമാണ്.