ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ടവരായി മാറിയവരാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ചക്കപ്പഴം’ പരിപാടിയിലെ താരങ്ങള്‍. ചക്കപ്പഴത്തിലെ സുമേഷ് എന്ന റാഫി വിവാഹിതനാകുകയാണ്. ടിക്ക്‌ടോക്ക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു.
ജൂലൈ നാലിനായിരുന്നു റാഫിയുടെയും മഹീനയുടെയും വിവാഹ നിശ്ചയം. കൊല്ലം കൊട്ടാരക്കര സ്വദേശി റാഫിയുടെ പിറന്നാളും ഇതേ ദിവസമായിരുന്നു. ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇരുവരും പങ്കുവച്ചിട്ടുണ്ട്.
മികച്ച പ്രേക്ഷക ശ്രദ്ധയാണ് ‘ചക്കപ്പഴ’ത്തിന് ലഭിക്കുന്നത്. എസ് പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത് എന്നിവരുള്‍പ്പെട്ട താരനിരയാണ് പരിപാടിയിലുള്ളത്.



