കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ വൻ പ്രതിഷേധം. മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടി പ്രതിഷേധിച്ചു. ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോൾ പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് രണ്ട് ജീവനുകൾ നഷ്ടമാകാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇഥിന് പിന്നാലെ ആരോഗ്യമന്ത്രിക്ക് പരാതി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് അറിയിച്ചു. നരഹത്യക്ക് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതായി പ്രതിഷേധക്കാരും പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തുടർ നടപടി എടുക്കുമെന്നാണ് ആശുപത്രി മാനേജ്‌മെൻ്റ് വിശദീകരിച്ചത്. ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
ആശുപത്രിക്കെതിരെ നരഹത്യക്ക് കേസ് എടുക്കണം, വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി എടുക്കണം എന്നായിരുന്നു ആവശ്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ മൃതദേഹവുമായാണ് നാട്ടുകാർ അത്തോളി മലബാർ മെഡിക്കൽ കോളേജിന് മുന്നിലെത്തിയത്. പിന്നാലെ പ്രതിഷേധക്കാർ കോഴിക്കോട് – പേരാമ്പ്ര റോഡ് തടഞ്ഞു. ബന്ധുക്കളും സമരക്കാരും ഹോസ്പിറ്റൽ മാനേജ്‍മെൻ്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിച്ചത്. നടപടി ഇല്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.