ഗുജറാത്തില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ ഒരു മരണം . മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ആണ് സംഭവം.അപകടത്തില്‍ ഒരു ഡ്രൈവര്‍ വെന്തുമരിച്ചു.ഗുജറാത്തിലെ വല്‍സദ് ജില്ലയിലെ പാര്ഡിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.വിവിധ ഭാഗങ്ങളില്‍ നിന്ന് അഗ്നിശമനസേന യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി.
ഗുജറാത്തില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം



