ഗുരുവായൂര്‍ : സെപ്റ്റംബര്‍ 10 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കും.ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ദിവസം ആയിരം പേരെയായിരിക്കും ദര്‍ശനത്തിന് അനുവദിക്കുക.വെര്‍ച്വല്‍ ക്യൂ അനുസരിച്ച്‌ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും.ക്ഷേത്രത്തില്‍ പ്രതിദിനം 60 വിവാഹങ്ങള്‍ നടത്തുമെന്നും നാളെ മുതല്‍ വാഹനപൂജ ഏര്‍പ്പെടുത്തുമെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്ത വരെ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.ക്ഷേത്രത്തിനകത്ത് ഒരേസമയം 50 പേരില്‍ കൂടുതല്‍ ഉണ്ടാകാത്ത വിധത്തിലായിരിക്കും ക്രമീകരണം.മാത്രമല്ല, നാലമ്ബലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയില്ല.ബഹു. തന്ത്രി ചേന്നാസ് നാരായണന്‍ നമ്ബൂതിരിപ്പാടുമായി ഭരണ സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഇങ്ങനെയൊരു തീരുമാനം ക്ഷേത്രസമിതിയെടുത്തത്.