അഹമ്മദാബാദ്: ഗുജറാത്തില്‍ വ്യാഴാഴ്ച 577 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 29,578 ആയി.
24 മണിക്കൂറിനിടെ 18 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മരണനിരക്ക് 1,754ആയി. സംസ്ഥാനത്ത് നിലവില്‍ 6,318 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. അഹമ്മദാബാദിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 410പേരാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 21,506ആയി.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് കൂടി രോഗം ബാധിക്കുകയും 418 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 4,73,105 ആയി. 14894 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. നിലവില്‍ 1,86,514 പേരാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 2,71,697 പേര്‍ രോഗമുക്തരായി.